യുഎസിലെ കാട്ടുതീയിൽ ഏഴു മരണം

വാഷിംഗ്ടൺ : യുഎസിലെ ടെന്നിസി സംസ്‌ഥാനത്തു കാട്ടുതീ മൂലം മരിച്ചവരുടെ എണ്ണം ഏഴായി. തിങ്കളാഴ്ച ആരംഭിച്ച തീ ഇതുവരെ പൂർണമായി അണയ്ക്കാനായിട്ടില്ല. അഗ്നിബാധയെ തുടർന്ന് 15700 ഏക്കർ കത്തിനശിച്ചു. 700 കെട്ടിടങ്ങൾക്കു കേടുപാടു പറ്റിയിട്ടുണ്ട്. നിരവധി പേരെ മാറ്റിപാർപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.