ബഹ്‌റിൻ ഫാ­മേ­ഴ്‌സ് മാ­ർ­ക്കറ്റ് ഡി­സംബർ 3ന് ആരംഭി­ക്കും


മനാമ : ഹ്‌റിൻ ഫാമേഴ്‌സ് മാർക്കറ്റിന്റെ അഞ്ചാം പതിപ്പ് ഡിസംബർ 3 മുതൽ ഏപ്രിൽ 27 വരെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ബുദൈയ ഗാർഡൻസിൽ വെച്ച് നാഷണൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സംരംഭത്തിൽ വിവിധ കാർഷിക ഉൽപ്പന്നങ്ങളും, കടൽ വിഭവങ്ങളും പ്രദർശനത്തിനെത്തും.

പ്രദർശകരെ നൂതന കാർഷികവിദ്യകൾ പരിശീലിപ്പിക്കുന്നതിനായുള്ള പരിശീലനപരിപാടികളും ഇതോടനുബന്ധിച്ച് നടത്തുമെന്ന് അഗ്രികൾച്ചറൽ ആൻഡ് മറൈൻ റിസോഴ്‌സസ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ ഇസ അൽ ഖലീഫ അറിയിച്ചു. പ്രദർശനത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ആഴ്ചയിൽ ആരംഭിച്ച രജിസ്ട്രേഷനിൽ 28 പ്രദർശകരാണ് ഇതുവരെ രജിസ്‌റ്റർ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ ഒക്ടോബർ 20 വരെ തുടരും.

You might also like

  • Straight Forward

Most Viewed