ബഹ്‌റിനിലെ വർക്ക്ഷോപ്പിൽ തീപിടുത്തം

മനാമ : സൽമാബാദിലെ വ്യവസായ മേഖലയിലുള്ള കാർപെന്ററി ഫാക്ടറിയിൽ ഇന്നലെ വൻ തീപിടുത്തമുണ്ടായി. സിവിൽ ഡിഫൻസ് അധികൃതരെത്തിയാണ് തീയണച്ചത്. ആളപായമില്ലെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്നലെ ഉച്ച കഴിഞ്ഞാണ് തീപിടുത്തമുണ്ടായത്. സംഭവം റിപ്പോർട്ട് ചെയ്ത ശേഷം എത്രയും പെട്ടെന്ന് 17 സിവിൽ ഡിഫൻസ് വാഹനങ്ങളിലായി 60 ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തീ നിയന്ത്രവിധേയമാക്കിയത്. ഇവരെത്തും മുൻപ് തന്നെ അടുത്തുള്ള വർക്ക്ഷോപ്പിലെ തൊഴിലാളികൾ ചേർന്ന് തീയണയ്ക്കാൻ ശ്രമം തുടങ്ങിയിരുന്നു.
തീപിടുത്തത്തിൽ ആയിരക്കണക്കിന് ദിനാറിന്റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.