‘അധ്യാപകനായി’ പി.രാജീവ്: സുരേഷ് ഗോപി ഉൾപ്പെടെ ‘ക്ലാസിൽ’

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി തിളങ്ങിയതിന് ശേഷം കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും സിപിഎം നേതാവ് പി രാജീവ് രാജ്യസഭയിലെത്തി. ഇക്കുറി അധ്യാപകനായിട്ടാണെന്ന് മാത്രം. പുതിയതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 30 എംപിമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി സംശയങ്ങള്‍ ദുരീകരിക്കുന്നതിനാണ് രാജീവ് ഡല്‍ഹിയിലെത്തിയത്.
മന്ത്രി പാര്‍ലമെന്റിന് നല്‍കുന്ന ഉറപ്പ് ആറ് മാസത്തിനകം പാലിച്ചിരിക്കണം. അതും കഴിഞ്ഞ് ഉറപ്പ് പാലിച്ചില്ലെങ്കില്‍ അഷ്വറന്‍സ് കമ്മറ്റിയില്‍ നിന്ന് കാലാവധി നീട്ടി വാങ്ങണം.ഇതുപോലുളള നിരവധി ടിപ്‌സുകള്‍ രാജീവ് പുതിയ എപിമാര്‍ക്ക് നല്‍കി. നടന്‍ സുരേഷ് ഗോപി ഉള്‍പ്പെടയുളള പുതുമുഖങ്ങള്‍ ക്ലാസില്‍ രാജിവിന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടു. എംപി സ്ഥാനത്ത് നിന്ന് പിന്മാറിയതിന് ശേഷം രണ്ടാം തവണയാണ് എംപിമാര്‍ക്ക് ക്ലാസ് എടുക്കുവാന്‍ പി രാജീവ് ഡല്‍ഹിയിലെത്തുന്നത്.