സിത്രയിൽ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

മനാമ : സിത്രയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും, എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണമടഞ്ഞ രണ്ടുപേരും പാക്കിസ്ഥാൻ സ്വദേശികളാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
നബി സാലയിലെ ഷെയ്ഖ് ജാബിർ അൽ അഹമദ് അൽ സബാ ഹൈവെയിലാണ് അപകടമുണ്ടായത്. ബഹ്ററൈനിയായ ഡ്രൈവർ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. പാതയുടെ എതിർഭാഗത്തെ വരിയിലേയ്ക്ക് ഇടിച്ച് കയറിയ വാഹനം മറ്റ് നാല് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗത കുരുക്കുണ്ടായി.