കേന്ദ്ര മന്ത്രിസഭ പുനസംഘടന പൂർത്തിയായി

ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനസംഘടന പൂർത്തിയായി. 19 പുതിയ കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. കേന്ദ്രസഹമന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കർക്ക് കാബിനറ്റ് പദവി നൽകി. മറ്റുള്ള 18 മന്ത്രിമാരും സഹമന്ത്രിയായാണ് ചുമതലയേൽക്കുന്നത്.
മദ്ധ്യപ്രദേശിൽ നിന്നുള്ള ഫഗൻ സിങ് കുലസ്തെ. വാജ്പേയി സർക്കാരിൽ കേന്ദ്ര ആദിവാസി ക്ഷേമ സഹമന്ത്രിയായിരുന്നു. ആറു തവണ എംപിയും ഒരു തവണ നിയമസഭാംഗവുമായിട്ടുണ്ട്.
പശ്ചിമബംഗാളിൽ നിന്നുള്ള എസ്.എസ്.അലുവാലിയ: അഞ്ചു തവണ എംപിയായ അലുവാലിയ കോൺഗ്രസിൽ നിന്നു ബിജെപിയിലെത്തിയ നേതാവാണ്.
കർണാടകയിൽ നിന്നുള്ള രമേഷ് ജിഗാജിനാഗി. മുൻപ് ജനതാ പാർട്ടിയിലും ജനതാദളിലുമായിരുന്ന അദ്ദഹം കർണാടകയിൽ മന്ത്രിയായിരുന്നു. അഞ്ചു തവണ എംപിയും മൂന്നു തവണ എംഎൽഎയുമായിട്ടുണ്ട്.
രാജസ്ഥാനിൽ നിന്നുള്ള വിജയ് ഗോയൽ. വാജ്പേയി സർക്കാരിൽ സ്പോർട്സ് യുവജനകാര്യ സഹമന്ത്രിയായിരുന്നു. നാലു തവണ എംപി ആയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നിന്നുള്ള രാംദാസ് അത്താവാലെ. മഹാരാഷ്ട്രയിലെ പ്രമുഖ ദളിത് നേതാവും സഖ്യകക്ഷിയായ ആർപിഐ പ്രതിനിധിയുമാണ്.
ആസ്സാമിൽ നിന്നുള്ള രാജൻ ഗൊഹെയിൻ. നാലു തവണയായി എംപിയിട്ടുണ്ട്.
മദ്ധ്യപ്രദേശിൽ നിന്നുള്ള അനിൽ മാധവ് ദവെ. ഗ്രന്ഥകാരനായ ദവെ ഹിന്ദിയിൽ ഏറെ പുസ്തകങ്ങൾ രചിച്ചു. നർമദാ നദീസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവം.
ഗുജറാത്ത് സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പുരുഷോത്തം റൂപാല.
മദ്ധ്യപ്രദേശിൽ നിന്നുള്ള എം.ജെ.അക്ബർ. രാജ്യാന്തര പ്രശസ്തിയുള്ള മാധ്യമ പ്രവർത്തകൻ. ബിജെപി ദേശീയ വക്താവ്.
രാജസ്ഥാനിൽ നിന്നുള്ള അർജുൻ മേഘ്‌വാൾ
ജസ്വന്ത് സിങ് ഭാഭോർ. ഗുജറാത്ത് സർക്കാരിൽ ഗ്രാമവികസന, ആദിവാസി ക്ഷേമ മന്ത്രിയായിരുന്നു.
മഹേന്ദ്ര നാഥ് പാണ്ഡെ: യുപി സർക്കാരിൽ നഗരവികസന മന്ത്രിയായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടി.
അജയ് താംത: ഉത്തരാഖണ്ഡിൽ നിന്നുള്ള ദലിത് നേതാവ്.
കൃഷ്ണ രാജ്: യുപിയിലെ വനിതാ നേതാവായ കൃഷ്ണ രാജ് രണ്ടു തവണ യുപി നിയമസഭാംഗമായിരുന്നു.
മൻസുഖ് മണ്ഡാവിയ: ഗുജറാത്ത് കാർഷിക വ്യവസായ കോർപറേഷൻ തലവനായി ദീർഘകാലത്തെ പ്രവർത്തന പരിചയം.
അനുപ്രിയ പട്ടേൽ: അപ്നാ ദൾ നേതാവായ അനുപ്രിയ പട്ടേൽ സംഘടനാപാടവം തെളിയിച്ചിട്ടുണ്ട്. എംബിഎ ബിരുദധാരിയാണ്.
സി.ആർ.ചൗധരി: ബിർമിങ്ങാം സർവകലാശാലയിൽ നിന്നു ഗ്രാമവികസന പഠന പശ്ചാത്തലം.
പി.പി.ചൗധരി: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ. ഭരണഘടനാ കേസുകളിൽ നാലു പതിറ്റാണ്ടിലേറെ അനുഭവ പരിചയം.
സുഭാഷ് ഭാംറെ: പ്രശസ്ത ഡോക്ടറായ ഭാംറെ കാൻസർ ശസ്ത്രക്രിയാ വിദഗ്ധനാണ്.