ബഹ്‌റിനിൽ ഈദ് അവധി പ്രഖ്യാപിച്ചു

മനാമ : ബഹ്‌റിനിൽ ഈ വർഷത്തെ ഈദ് അവധി പ്രഖ്യാപിച്ചു. 2016 ജൂലൈ 6 ബുധനാഴ്ചയായിരിക്കും ഹിജ്രി വർഷം 1437ലെ ചെറിയ പെരുന്നാൾ. ഈദ് ദിവസവും അതിനുശേഷമുള്ള രണ്ടു ദിവസങ്ങളിലും മന്ത്രാലയങ്ങളും പൊതുസ്ഥാപനങ്ങളും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ മൂന്ന് അവധി ദിവസങ്ങളിൽ ഒന്നായ വെള്ളിയാഴ്ച നേരത്തെ തന്നെ അവധി ദിവസമാണ്. അതിനാൽ ഈ ദിവസത്തെ അവധി ഞായറാഴ്ച നൽകുന്നതാണ്. ഇത്തരത്തിൽ അഞ്ചു ദിവസമാണ് അവധി ലഭിക്കുന്നത്.