കണ്ണൂരിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി മറിഞ്ഞു

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപം തീവണ്ടി എഞ്ചിന്‍ പാളം തെറ്റി തോട്ടിലേക്കു മറിഞ്ഞു. കണ്ണൂർ ആലപ്പുഴ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ എഞ്ചിനാണ് പാളം തെറ്റിയത്.
ഇന്നു പുലർച്ചെ നാലോടെയായിരുന്നു സംഭവം. രാവിലെ അഞ്ചിന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ എഞ്ചിനാണ് അപകടത്തിൽപ്പെട്ടത്. ഷണ്ടിംഗിനിടെ തീവണ്ടി പാളം തെറ്റി സമീപത്തെ ഇരട്ടക്കണ്ണന്‍ തോട്ടിലേക്കു മറിയുകയായിരുന്നു. ട്രെയിനിന്റെ ഒരു കോച്ചും പാളം തെറ്റി. സംഭവത്തില്‍ ലോക്കോ പൈലറ്റിനു പരിക്കേറ്റു.
കനത്ത മഴയിൽ പാളം വ്യക്‌തമായ കാണാൻ സാധിച്ചിരുന്നില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കണ്ണൂർ വഴിയുളള ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.