ബഹ്‌റിനിലെ വനിതയുടെ മരണം : പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്


മനാമ :  ഈസ്റ്റ് എക്കറിൽ ബോംബ് സ്േഫാടനത്തിൽ കൊല്ലപ്പെട്ട സ്വദേശി വനിതയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ചിതറി തെറിച്ച ബോംബിന്റെ അംശം തലയിലൂടെ തറച്ചു കയറിയതാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ചയാണ് ഈസ്റ്റ് എക്കറിലെ നുവൈദ്രത്ത് റൗണ്ട്എബൗട്ടിൽ വെച്ച് ഫഖ്‌റിയ മുസ്ലിം എന്ന സ്വദേശി വനിത ബോംബ് സ്േഫാടനത്തിൽ മരിച്ചത്.

വാഹനമോടിച്ചിരുന്ന ഫഖ്‌റിയയുടെ തലയിലേക്ക് പൊട്ടിത്തെറിച്ച ബോംബിന്റെ ഒരു കഷ്ണം തുളച്ചു കയറുകയായിരുന്നു. തലയുടെ ഇടത് വശത്ത് കൂടി തുളച്ച് കയറിയ ബോംബിന്റെ അംശം വലതു വശത്തു കൂടി പുറത്തു വരത്തക്ക രീതിയിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കിയതെന്ന് മെഡിക്കൽ എക്സാമിനർ പറയുന്നു.  

ഫഖ്‌റിയയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് സ്ഫോടനത്തിൽ പരിക്കുക്കേറ്റിരുന്നു. ബോംബിന്റെ അംശങ്ങൾ തെറിച്ച് വന്ന് കാറിലും, സമീപത്തുള്ള കടകളിലും പതിച്ചിരുന്നു. സ്ഫോടനച്ചിൽ കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

അതേ സമയം സ്േഫാടനത്തെ കുറിച്ചുള്ള  അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പബ്ലിക് പ്രോസിക്ക്യൂഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിനോട് ഉത്തരവിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed