ഇന്ത്യയിലേക്കുള്ള യാത്രനിരക്ക് വിമാനകമ്പനികള്‍ കുത്തനെ വർധിപ്പിച്ചു

അബുദാബി: ഇന്ത്യയിലേക്കുള്ള യാത്രനിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികള്‍. റംസാന്‍ ദിനമാകാന്‍ ഏറെ സാധ്യതയുള്ള ജൂലൈ ആറ് വരെ 2120 മുതല്‍ 4030 ദിര്‍ഹം വരെയാണ് വിവിധ വിമാനക്കമ്പനികളുടെ ഇകോണമി ക്‌ളാസ് നിരക്ക്.എന്നാല്‍ ജൂലൈ ആറ് മുതല്‍ ടിക്കറ്റ് നിരക്ക് കുത്തനെ കുറയുന്നുമുണ്ട്. 1520 ദിര്‍ഹം മുതല്‍ 2130 വരെയാണ് ജൂലൈ ആറിലെ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് (1520 ദിര്‍ഹം) എയര്‍ ഇന്ത്യയുടെ അബുദാബി മംഗലുരു വിമാനത്തിനും കൂടിയ നിരക്ക് (2130ദിര്‍ഹം) എയര്‍ ഇന്ത്യയുടെ തന്നെ അബൂദാബി കൊച്ചി വിമാനത്തിനുമാണ്.ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്ക് ജൂലൈ ഒന്നിന് 4059 ദിര്‍ഹമാണ് നിരക്ക്. ജൂലൈ ആറിന് ഇത് 1929 ദിര്‍ഹമാകുന്നു.
സ്‌കൂള്‍ അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലും നിരക്ക് ഉയര്‍ത്തി പ്രവാസികളെ പിഴിയുന്ന എയര്‍ ഇന്ത്യയുടെ നിലപാടിനെതിരെയുള്ള പ്രവാസികളുടെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ പതിറ്റാണ്ടുകളായിട്ടും ഇതിന് ഒരു മാറ്റവും വന്നിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരും ആവശയമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ‘എയര്‍ കേരള’ എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങി കേരളത്തിലെ പ്രവാസികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടായിരുന്നെങ്കിലും അതും എങ്ങുമെത്തിയിട്ടില്ല