തീവ്രവാദത്തെ നേരിടാൻ സുസജ്ജമെന്ന് ബി.ഡി.എഫ്



മനാമ: കറാബാബാദ് തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള ആക്രമണത്തെ നേരിടാൻ പൂർണമായും സജ്ജമെന്ന് സൈന്യം. ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ബി.ഡി.എഫ്. ജനറൽ കമാണ്ടാണ് തീവ്രവാദി ആക്രമണങ്ങളെ ചെറുക്കാൻ തങ്ങളുടെ സന്നദ്ധത സൈന്യം അറിയിച്ചത്. പത്രക്കുറിപ്പിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെ സൈന്യം അപലപിച്ചു.
 
 
കറാബാബാദ് തീവ്രവാദി ആക്രമണം പോലുള്ള സംഭവവികാസങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാണ്. രാജ്യത്തകത്തും പുറത്തുമുള്ള വിഘടനവാദികൾ രാജ്യത്തിനും ഇവിടുത്തെ ജനങ്ങൾക്കും നേരെ നടത്തുന്ന ഇത്തരം തീവ്രവാദി ആക്രമണങ്ങളെ നേരിടാൻ സൈന്യം സുസജ്ജമാണ്. ഇത്തരത്തിൽ പ്രവർത്തനം നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും ശക്തമായ നടപടികൾ ഉറപ്പാക്കുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
 
ആക്രമണത്തിൽ ഹമദ് രാജാവിനും പ്രധാനമന്ത്രിക്കും അനുശോചനമറിയിച്ച പത്രക്കുറിപ്പിൽ രാജ്യത്തിന്റെ ദുഖത്തിൽ ബി.ഡി.എഫും പങ്കു ചേരുന്നതായി പറയുന്നു. ശക്തമായ വാക്കുകളിലാണ് ബി.ഡി.എഫ് ആക്രമണത്തിനെതിരെ പ്രതികരിച്ചത്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടുന്നതിൽ ഇനി സൈന്യത്തിന്റെ ഇടപെടലും ഉണ്ടാകുമെന്നാണ് പത്രക്കുറിപ്പ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed