ബഹ്റിനിലെ ക്യാമ്പസിൽ നിന്ന് സ്വവർഗാനുരാഗികൾ പിടിയിൽ

മനാമ : യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് ഗാഡമായ ചുംബനത്തിലേർപ്പെട്ട സ്വവർഗാനുരാഗികളായ പെൺകുട്ടികളെ പിടികൂടി. 21ഉം 22ഉം വയസ്സ് പ്രായമുള്ള രണ്ട് വിദ്യാർത്ഥിനികളാണ് കാറിനുള്ളിൽ വെച്ച് ഗാഡമായി പരസ്പരം ചുംബിച്ചു കൊണ്ടിരുന്ന ഇരുവരെയും യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റിയാണ് പിടികൂടിയത്.
യൂണിവേഴ്സിറ്റി പരിസരത്ത് നിരത്തിയിട്ടിരുന്ന കാർ ദുരൂഹമായി തോന്നിക്കുന്ന രീതിയിൽ കുലുങ്ങിക്കൊണ്ടിരുന്നത് കണ്ട് സംശയം തോന്നിയാണ് സെക്യൂരിറ്റി അടുത്തെത്തി പരിശോധിച്ചത്. കാറിന്റെ ജനൽചില്ലിൽ തട്ടി ഐ.ഡി. കാർഡ് ആവശ്യപ്പെടുകയായിരുന്നെന്ന് സെക്യൂരിറ്റി പറയുന്നു. ഒരു പെൺകുട്ടി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നെന്നും, മറ്റെയാൾ ജോലിയില്ലാത്ത യുവതിയായിരുന്നെന്നും അയാൾ പറഞ്ഞു.
സെക്യൂരിറ്റി ഉടൻ തന്നെ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് അസഭ്യമായ രീതിയിൽ പെരുമാറിയതിന് ഇരുവർക്കുമെതിരെ കേസ് എടുത്തു. പിന്നീട് ലോവർ ക്രിമിനൽ കോടതി ഇവരെ BD50 ജാമ്യത്തിന് വിട്ടയച്ചു.