രജനികാന്തിന്റെ ആരാധകര്‍ ചവറുകൾ: രാംഗോപാല്‍ വര്‍മ്മ

മുംബൈ: രജനീകാന്ത് ആരാധകരെ ചവറുകളെന്ന് വിശേഷിപ്പിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരാധകരെ രൂക്ഷമായി വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം രജനീകാന്തിനെ പരിഹസിക്കുന്ന തരത്തില്‍ രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.താരപദവിക്ക് ലുക്ക്‌സ് നിര്‍ണായകമല്ലെന്ന് തെളിയിച്ച വലിയ താരം. സിക്‌സ് പാക്കില്ലാത്ത, ഉയരമില്ലാത്ത രണ്ട് ഡാന്‍സ് സ്റ്റെപ്പുകള്‍ മാത്രം അറിയാവുന്ന മനുഷ്യന്‍. ലോകത്തൊരിടത്തും ഈ ലുക്കുള്ള ഒരാള്‍ക്ക് സൂപ്പര്‍സ്റ്റാറാകാന്‍ സാധിക്കില്ല. ഇദ്ദേഹം ഇതിനായി എന്താണ് ദൈവത്തിന് നല്‍കിയത്. പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്താണ് ഇഷ്ടപ്പെടുന്നത് എന്ന് നിശ്ചയിക്കാന്‍ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രജനീസാര്‍, രജനീ പ്രതിഭാസം എന്താണെന്ന് വിശദീകരിക്കാന്‍ ലോകത്തെ ഏറ്റവും വലിയ മന:ശാസ്ത്രജ്ഞര്‍ക്ക് പോലും സാധിക്കില്ല, തുടങ്ങിയ പരാമര്‍ശങ്ങളാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ നടത്തിയത്. ചില രജനി ആരാധകര്‍ കടുത്ത ഭാഷയിലാണ് രാംഗോപാല്‍ വര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചത്. ഇതിന് മറുപടിയായിട്ടാണ് രജനീകാന്തിനെ താന്‍ പ്രശംസിക്കുകയായിരുന്നു എന്ന് ചവറുകളായ ആരാധകര്‍ക്ക് മനസ്സിലാകാത്തതാണെന്നും രാംഗോപാല്‍ വര്‍മ്മ പറഞ്ഞത്. നേരത്തേ മമ്മൂട്ടിയെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരുന്നു. രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.