എ ജേണി ഓഫ് ഹോപ്‌ ആൻഡ്‌ സപ്പോർട്ട്


മനാമ: മെഡിക്കൽ വിദ്യാർഥികളെഉപയോഗപ്പെടുത്തി പൊതുജനങ്ങളിൽ സിക്കിൾ സെൽ അനീമിയയെ ക്കുറിച്ചുള്ള അവബോധം വളർത്തുവാനുള്ള വിപുലമായ പരിപാടി ഈ വാരാന്ത്യത്തിൽ നടക്കും. എ ജെണി ഓഫ് ഹോപ്‌ ആൻഡ്‌ സപ്പോർട്ട്' എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന പരിപാടി അംവാജ് ദ്വീപിലെ 'ലഗൂണി'ലാണ് നടക്കുക.   
 
ഒട്ടേറെ പേർ പങ്കെടുക്കുമെന്ന് കരുതുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് 'പാസ്പോർട്ട്' നൽകുകയും അതുമായി ഏഴോളം ബൂത്തുകളെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. ഓരോ ബൂത്തിൽ നിന്നും രോഗലക്ഷണങ്ങൾ,  സങ്കീർണതകൾ, ചികിത്സ, പ്രതിരോധ കുത്തിവയ്പ്പുകൾ തുടങ്ങിയ വിവിധ വിവരങ്ങൾ നൽകുവാനാണ് തീരുമാനം. ഇതുവഴി രോഗത്തെക്കുറിച്ച് വ്യക്തമായ അവബോധം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാമെന്ന് സംഘാടകർ കരുതുന്നു.  
 
ബഹ്‌റൈൻ സിക്കിൾ സെൽ അനീമിയ പേഷ്യന്റ് കെയർ സൊസൈറ്റി, അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് കാൽനടയാത്രയും കിംഗ്‌ ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാനക്യാന്പും സംഘടിപ്പിക്കുന്നുണ്ട്.

You might also like

Most Viewed