വരുത്തനെ ഇറക്കണ്ട! ജഗദീഷിനെതിരെ പോസ്റ്ററുകള്‍


കൊല്ലം • പത്തനാപുരത്ത് നടന്‍ ജഗദീഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍. മണ്ഡലത്തില്‍ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്. വരുത്തന്‍മാരെ മണ്ഡലത്തിന് വേണ്ട. കെപിസിസി ഇക്കാര്യത്തില്‍ ഇടപെടണമെന്നും പോസ്റ്ററില്‍ പറയുന്നു.
'കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് വേണം? ഞങ്ങള്‍ എവിടെ പോകണം? ഇതിനുത്തരം തരേണ്ടത് എസി റൂമില്‍ ഇരിക്കുന്ന സംസ്ഥാന നേതാക്കളാണ്. വരുത്തന്‍മാരേ ഉള്ളോ പത്തനാപുരത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി' -എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ചോദിക്കുന്നത്.
കൊല്ലം ജില്ലാതല സ്ഥാനാര്‍ഥി നിര്‍ണയ ഉപസമിതി പത്തനാപുരം മണ്ഡലത്തിലേക്കു നിര്‍ദേശിച്ചവരില്‍ ജഗദീഷിന്റെ പേരുമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാറിന് എതിരെ മല്‍സരിക്കുന്നതിന് ജഗദീഷ് അനുകൂല നിലപാടാണ് എടുത്തത് എന്നാണ് സൂചന. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായതിന് ശേഷം പരസ്യ പ്രതികരണം നടത്താം എന്നാണ് ജഗദീഷിന്റെ നിലപാട്.

You might also like

Most Viewed