കിന്റർഗാർട്ടന് വീണ്ടും ഗ്രീൻ സിഗ്നൽ

മനാമ : കഴിഞ്ഞ മാസം വിദ്യാഭ്യാസ മന്ത്രാലയം താല്കാലികമായി അനുമതി നിഷേധിച്ചതിന്റെ പേരിൽ പ്രവർത്തനരഹിതമായ കിന്റർഗാർട്ടൻ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ മുതൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.
സിഞ്ചിനടുത്തുള്ള അബ്വാഷീരയിലെ കുൽ അൽ അത്ഫൽ കിന്റർഗാർട്ടൻ ആണ് വീണ്ടും ക്ലാസ്സുകൾ പുനരാരംഭിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളിലെ പാളിച്ചകൾ മൂലം ജനുവരി 18നാണ് ഈ കിന്റർഗാർട്ടന് അനുമതി നിഷേധിച്ചത്. പൊളിഞ്ഞ ചുവരുകൾ, കളിസ്ഥലമില്ല, തുടങ്ങിയ നിരവധി ലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയിരുന്നത്.
ഇവയെല്ലാം തിരുത്താനായി കിന്റർഗാർട്ടന് പത്തു ദിവസത്തെ സമയമാണ് അധികൃതർ നൽകിയിരുന്നത്. മന്ത്രാലയം നടത്തിയ പരിശോധനയിൽ ഇവയെല്ലാം തിരുത്തിയതായി കണ്ടതിനെ തുടർന്നാണ് കിന്റർഗാർട്ടൻ ഇന്നലെ വീണ്ടും പ്രവർത്തനമാരംഭിച്ചത്.