ജെ എൻ യു വിവാദം : ഉമർഖാലിദ് സംഘാടകൻ


 

ന്യൂഡൽഹി : ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ വിവാദങ്ങൾ പുകയുമ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്ത്. ജെഎൻയുവിലെ വിദ്യാർഥിയായ ഉമർഖാലിദാണ് അഫ്സൽഗുരു അനുസ്മരണ ചടങ്ങിന്‍റെ സംഘാടകൻ എന്നാണ് പുതിയ വിവരങ്ങൾ. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. മാസങ്ങൾക്കു മുമ്പ് തന്നെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് ഖാലിദ് ആസൂത്രണം ചെയ്തുവെന്നാണ് വിവരം.
അതേസമയം ജെഎൻയുവിൽ അഫ്സൽഗുരു അനുസ്മരണം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് കശ്മീരിൽ നിന്നുള്ള പത്തു പേർ ജെഎൻയുവിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഫെബ്രുവരി ഏഴിനാണ് ഇവർ എത്തിയതെന്നും അതിനുശേഷമാണ് ജെഎൻയുവിൽ നാടകീയ സംഭവങ്ങൾ ഉണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed