അമേരിക്കൻ മാധ്യമപ്രവർത്തകർ ബഹ്റിനിൽ അറസ്റ്റിൽ


മനാമ: നിയമവിരുദ്ധമായി ബഹ്റിനിൽ പ്രവേശിച്ച ഒരു സ്ത്രീയടക്കമുള്ള നാല് അമേരിക്കൻ മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വിനോദ സഞ്ചാരികളെന്ന വ്യാജേന ഫെബ്രുവരി 11,12 തീയതികളിലായാണ് ഇവർ ബഹ്റിനിൽ എത്തിയത്. സർക്കാർ അനുമതിയില്ലാതെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നെത്തിയ ഇവർ ബഹ്റിനിലെ കലാപം റിപ്പോർട്ട്‌ ചെയ്യാൻ ശ്രമിച്ചു എന്നതാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്ന കുറ്റം.

മാത്രമല്ല സിത്രയിലെ കലാപത്തിൽ മുഖം മൂടിയണിഞ്ഞ് കലാപകാരികൾക്കൊപ്പം ചേർന്ന ഇവർ പോലിസിനു നേരെ ആക്രമണം നടത്തുകയും ചെയ്തു. തടിച്ചു കൂടിയ കലാപകാരികളെ പോലീസ് നിയമപ്രകാരം പിരിച്ചുവിടുകയും, നിയമവിരുദ്ധപ്രവർത്തനം നടത്തിയ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed