പതിനേഴുകാരിയെ അച്ഛൻ പീഡിപ്പിച്ചു: പരാതിയുമായി അമ്മ

കടുത്തുരുത്തി : പതിനേഴുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചതായി അമ്മയുടെ പരാതി. കടുത്തുരുത്തി പൊലീസിൽ പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ വളരെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരും വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചു.
എന്നാല്‍ മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇരുവരും ഒന്നിച്ച് ജീവിക്കുന്നതാണ് ഉചിതമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് മകള്‍ക്കൊപ്പം ഇരുവരും താമസിച്ചുവരുകയായിരുന്നു. ഇതിനിടയിലാണ് അച്ഛൻ മകളെ പീഡിപ്പിച്ചെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ അമ്മയെത്തിയത്.
പരാതിയിൽ 62കാരനായ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി പെൺകുട്ടിയുടെ അമ്മ നൽകിയ പരാതി സത്യമാണോ എന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.