കുരങ്ങിനെ വാങ്ങണോ? സനദിലേയ്ക്ക് വരൂ

മനാമ : ചങ്ങലിയ്ക്കിട്ട കുരങ്ങിന്റെ ചിത്രം ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നു. ഇന്നലെ സനദിലെ തെരുവോരത്താണ് ഒരു കോൺക്രീറ്റ് കട്ടയിൽ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ കുരങ്ങിനെ കണ്ടെത്തിയത്. ഇത് കണ്ട ഒരാൾ ഇതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വില്പനയ്ക്കായാണ് കുരങ്ങിനെ കടയുടമ കെട്ടിയിട്ടിരുന്നത്. കടയുടമയോട് അന്വേഷിച്ചപ്പോൾ അയാൾ ചിരിച്ചു കൊണ്ട് അതിനെ വാങ്ങാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. ഇസ ടൌണിനടുത്താണ് ഈ കടയെന്നും, ഈ കടയുടമയ്ക്ക് എതിരെ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാനാകുമോ എന്നൊരു കുറിപ്പ് കൂടി ചിത്രത്തോടൊപ്പം ചേർത്തിരുന്നു.