ഇന്ത്യക്കാർക്ക് എന്താ അസുഖം മാറില്ലേ !!

മരുന്ന് കഴിച്ചിട്ടും അസുഖം മാറുന്നില്ലെന്ന പരാതിയുമായി വീണ്ടും ഡോക്ടറെ തേടിയെത്തുന്ന രോഗികളുണ്ട് നമുക്ക് ചുറ്റും. ഒരു അസുഖത്തിന് മരുന്ന് കഴിച്ച്, മറ്റൊരു അസുഖവുമായി വരുന്നവരുമുണ്ട്. എന്താണിതിന് കാരണം...വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഇന്ത്യയിൽ മരുന്നിന്റെ ഗുണനിലവാര കുറവാണ് ഇതിനു കാരണം . പ്രത്യേകിച്ചും ആന്റി ബയോട്ടിക്ക് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കാണ് ഗുണനിലവാരക്കുറവുള്ളത്.
ഇത്തരം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതിലൂടെ മനുഷ്യരുടെ ആന്റി ബാക്ടീരിയല്‍ പ്രതിരോധം ഇല്ലാതാകും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇങ്ങനെ അന്റി ബാക്ടീരിയല്‍ പ്രതിരോധം ഇല്ലാതാവരുടെ എണ്ണം ഇന്ത്യയില്‍ ഇരട്ടിയായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. ഇപ്പോള്‍, ഇന്ത്യയില്‍ ലഭ്യമാകുന്ന മരുന്നുകളില്‍ 4.5 ശതമാനവും തീരെ നിലവാരമില്ലാത്തതാണെന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ്സിഒ) പഠനത്തില്‍ വ്യക്തമാകുന്നത്.