ബഹ്‌റൈനിൽ ഡ്രോണുകൾക്ക് സമ്പൂർണ്ണ നിരോധനം; ലംഘിച്ചാൽ വെടിവെച്ചിടുമെന്ന് അഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യസുരക്ഷയും പൊതുജന സുരക്ഷയും മുൻനിർത്തി ബഹ്‌റൈനിൽ ഡ്രോണുകളുടെ ഉപയോഗത്തിന് ആഭ്യന്തര മന്ത്രാലയം സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കർശന തീരുമാനം. ഏത് ആവശ്യത്തിനായാലും ഡ്രോണുകൾ പറത്തുന്നത് ഇന്ന് മുതൽ നിരോധിച്ചിരിക്കുകയാണ്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും.
ഉത്തരവ് ലംഘിച്ച് പറത്തുന്ന ഏതൊരു ഡ്രോണും ഉടൻ തന്നെ വെടിവെച്ചിടുമെന്നും തകർക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും സിവിൽ പ്രൊട്ടക്ഷനും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അഭ്യന്തര മന്ത്രാലയം മന്ത്രാലയം വ്യക്തമാക്കി.
aa



