ബഹ്‌റൈന് നേരെ വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 43 എണ്ണം തകർത്തെന്ന് ബി.ഡി.എഫ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന്റെ സുരക്ഷയും സമാധാനവും തകർക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ഇറാൻ്റെ ഭീകരാക്രമണങ്ങളെ രാജ്യം ശക്തമായി പ്രതിരോധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 20 മിസൈലുകളും 23 ഡ്രോണുകളും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) വെടിവെച്ചിട്ടതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ഇതോടെ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ തകർത്ത മിസൈലുകളുടെ എണ്ണം 174-ഉം ഡ്രോണുകളുടെ എണ്ണം 385-ഉം ആയി.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനം അതീവ ജാഗ്രതയോടെയാണ് ഓരോ നീക്കങ്ങളെയും നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വിവരങ്ങളോ വ്യാജവാർത്തകളോ പ്രചരിപ്പിക്കരുതെന്നും എൻ.സി.സി കർശന നിർദ്ദേശം നൽകി. സുരക്ഷാ ഏജൻസികൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദേശീയ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
aa



