കൊച്ചിയടക്കം 10 ഇന്ത്യൻ സിറ്റികളിൽ 17,122 ബഹ്റിൻ ദിനാറിന് അപ്പാർട്ട്മെന്റ്റുകൾ

പ്രവാസികൾക്കൊരു സുവർണാവസരം. ഇന്ത്യയിലെ 10 സിറ്റികളിൽ 17,122 ബഹ്റിൻ ദിനാറിന് അപ്പാർട്ട്മെന്റ്റുകൾ. താങ്ങാവുന്ന വിലക്ക് അപ്പാർട്ട്മെന്റ്റുകൾ ലഭിക്കുന്ന ഇന്ത്യയിലെ 10 സിറ്റികളിൽ കൊച്ചിയും ഉൾപ്പെട്ടിട്ടുണ്ട്.
ജെ എൽ എൽ ഇന്ത്യ പ്രോപ്പർട്ടി കൺസൾട്ടന്റ് പറയുന്നതനുസരിച്ച് കൊച്ചിയിൽ 3 മില്യൺ(BD17,088) മുതൽ 5 മില്യൺ(BD28,480) വരെയുള്ള ബഡ്ജറ്റിൽ അപ്പാർട്ട്മെന്റ്റുകൾ ലഭ്യമാണ്. മുൻപ് സമ്പന്ന വർഗത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു റിയൽ എസ്റ്റേറ്റ്. എന്നാൽ ഇന്ന് കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ 60 ശതമാനവും താങ്ങാനാവുന്ന വിലയിലുള്ള ഹൌസിംഗ് അപ്പാർട്ട്മെന്റ്റുകളാണെന്നു കൺസൾട്ടൻസി റിപ്പോർട്ട് പറയുന്നു.
ഹൈദ്രബാദ്, പൂനെ, നവി മുംബൈ, അഹമ്മദാബാദ്, ഘാസിയാബാദ്, ജയ്പൂർ, നാഗ്പൂർ, സൂറത്ത്, കോയമ്പത്തൂർ തുടങ്ങിയവയാണ് മറ്റു സിറ്റികൾ.
ഈ നഗരങ്ങളിലെല്ലാം വസ്തുവിന്റെ കുറഞ്ഞ വിലയോടൊപ്പം റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന് വലിയ സാധ്യതകളുണ്ടെന്നും, ഭാവിയിൽ നിക്ഷേപിക്കുന്നതിനെക്കൾ വില കൂടുമെന്നും, നല്ല രീതിയിലുള്ള റിട്ടേൺ പ്രതീക്ഷിക്കാമെന്നും കൺസൾട്ടൻസി പറയുന്നു.