ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ മലക്കം മറിച്ചിലിനു പിന്നില്‍ മുഖ്യമന്ത്രി: പിണറായി

പയ്യന്നൂര്‍: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ മലക്കം മറിച്ചിലിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരളാ മാര്‍ച്ചിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേസില്‍ നിന്ന് മാണിയെ രക്ഷിച്ചെടുക്കാന്‍ വിജിലന്‍സിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ട്. എസ്.പി സുകേശന് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു. വിജിലന്‍സിന് താല്‍പര്യമുള്ള ചിലരില്‍ നിന്ന് മാത്രമാണ് മൊഴി എടുത്തത്. ചില മൊഴികള്‍ സര്‍ക്കാരിന് എതിരാവുമെന്ന് മനസിലായപ്പോള്‍ മൊഴി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.