മനാമ സെൻട്രൽ മാർക്കറ്റ് ഗുരുതരമായ സുരക്ഷാ ഭീഷണികൾ നേരിടുന്നതായി കണ്ടെത്തൽ

മനാമ സെൻട്രൽ മാർക്കറ്റ് ഗുരുതരമായ സുരക്ഷാ ഭീഷണികൾ നേരിടുന്നുവെന്ന കണ്ടെത്തലുമായി മനാമ ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ്. തീപിടിത്ത സാധ്യതയടക്കം നിലനിൽക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്ന് കണ്ടെത്തിയ ബോർഡ് അംഗങ്ങൾ പ്രതിരോധ സംവിധാനങ്ങളുടെ തകരാറുകൾ, അപകടകരമായ വൈദ്യുതി കണക്ഷനുകൾ, തകർന്ന ഡ്രെയിനേജ് സംവിധാനങ്ങൾ, കെട്ടിടങ്ങളുടെ ജീർണാവസ്ഥ തുടങ്ങിയവയും ചൂണ്ടികാട്ടിയിട്ടുണ്ട്.
ഇതിന്റെ അറ്റകുറ്റപ്പണികളെ അവഗണിക്കുന്നത് വ്യാപാരികളെയും മാർക്കറ്റിലെത്തുന്നവരെയും ഗുരുതരമായ അപകടത്തിലേക്കെത്തിക്കുമെന്ന മുന്നറിയിപ്പും ഇവർ നൽകി.
സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്താനും, അറ്റകുറ്റപ്പണികൾക്ക് സമയപരിധി നിശ്ചയിക്കാനും ബോർഡ് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1970ൽ പ്രവർത്തനമാരംഭിച്ച സെൻട്രൽ മാർക്കറ്റ് ബഹ്റൈനിലെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണന കേന്ദ്രം കൂടിയാണ്.
asdasd