ബഹ്റിൻ പെൺവാണിഭ സംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മനാമ: ബഹ്റിൻ കേന്ദ്രീകരിച്ച് നടക്കുന്ന പെൺവാണിഭത്തിന്റെ പുതിയ തെളിവുകൾ പ്രമുഖ മലയാളം ചാനൽ പുറത്ത് വിട്ടു. ആലുവ സ്വദേശിയായ മുജീബിന്റെയും സുഹൃത്തുക്കളുടെയും ഡ്രൈവറുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. ഇതോടൊപ്പം ബഹ്റിനിലെ ജുഫൈറിൽ കഴിയുന്ന ഒന്പത് പെൺകുട്ടികളുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. അറുപതോളം പെൺകുട്ടികൾ ഈ സംഘത്തിന്റെ കൈ
യിൽ അകപ്പെട്ടതായാണ് സൂചന.
പുതിയ കുട്ടികൾ വന്നിട്ടുണ്ടെന്നു പറഞ്ഞ് തുടങ്ങിയ സംഭാഷണത്തിന് ശേഷം വാട്സ് ആപ്പ് നന്പറിലേയ്ക്ക് പെൺകുട്ടികളുടെ ഫോട്ടോകൾ അയച്ചു കൊടുക്കുകയായിരുന്നു. ഒരു രാത്രിക്ക് 120 മുതൽ 150 ദിനാർ വരെയാണ് ഇയാൾ ആവശ്യപ്പെട്ടതായും സംഭാഷണത്തിൽ വ്യക്തമാകുന്നു. കാര്യങ്ങൾ പറഞ്ഞുറപ്പിച്ചതിന് ശേഷം ഒരു കറുത്ത കാറിൽ പെൺകുട്ടിയെ കൊണ്ടുവരുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ചാനലിൽ കാണിച്ചത്.
ഉന്നത ബന്ധങ്ങളുള്ള ഈ ശൃംഖലയിലെ കണ്ണികളെ എങ്ങിനെ കുടുക്കുമെന്നതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അറിയുന്നു.