ഓട്ടോ മോബൈല്‍ രംഗത്തേക്ക് ആപ്പിളും ചുവട് വെയ്ക്കുന്നുവോ?

ഓട്ടോ മോബൈല്‍ രംഗത്തേക്ക് ആപ്പിളും ചുവട് വെയ്ക്കുന്നുവോ ? കാര്‍ നിര്‍മ്മാണ ബിസിനസിലേക്ക്് ഇറങ്ങുമെന്ന് സൂചന നല്‍കി ഐ ഫോണ്‍ നിര്‍മ്മാതക്കള്‍ പുതിയ ഡൊമൈനുകള്‍ രജിസ്റ്റര്‍ ചെയ്തു. apple.car, apple.cars, apple.auto എന്നീ പേരുകളിലുള്ള ഡോമൈനാണ് ഡിസംബറില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്.വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ആപ്പിള്‍ കാര്‍പ്ലേയുമായി ബന്ധപ്പെട്ടാണ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. കാര്‍ പ്ലേയിലൂടെ സ്റ്റിയറിംങ്ങില്‍ നിന്ന് കൈ എടുക്കാതെ ഐഫോണിലെ കോണ്‍ടാക്ടുകള്‍ എടുക്കാനും, കോള്‍ വിളിക്കാനും സാധിക്കും.ആപ്പിള്‍, ഇലട്രിക് കാര്‍ രംഗത്തേക്ക് കടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2019 തോടെ കാറുകള്‍ വിപണിയിലെത്തിക്കാണ് പദ്ധതിയിടുന്നതെന്നാണ് സൂചന. ടൈറ്റാന്‍ എന്ന കോഡ് നാമത്തിലാണ് പുതിയ പ്രൊജക്ട് അറിയപ്പെടുന്നത്. എന്നാല്‍ കാര്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നതായി ആപ്പിള്‍ സമ്മതിച്ചിട്ടില്ല.സിലിക്കന്‍ വാലിയിലെ ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ താത്പര്യം പ്രകടിപ്പിക്കുന്ന പ്രധാന മേഖലയായി കാറുകളുടെ നൂതന സാങ്കേതികവിദ്യ മാറിയിട്ടുണ്ട്. തനിയെ ഓടുന്ന കാറുകളായിരുന്നു ഗൂഗിള്‍ പുറത്തിറക്കിയത്.