യൂറോപ്പില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് പോലെയുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് സുരക്ഷ ഏജൻസികൾ

പാരീസ്: യൂറോപ്പില്‍ 2016ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് പോലെയുള്ള 9/11 മോഡല്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി സുരക്ഷ ഏജന്‍സികള്‍. നവംബറില്‍ പാരീസില്‍ നടന്ന 130 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം ഒരു തുടക്കം മാത്രമാണെന്നാണ് ഫ്രാന്‍സിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കലാഷ്‌നികോവ് റൈഫിളുകളുമായി ദുരന്തം വിതച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 2016ലെ വലിയ ഭീകരാക്രമണങ്ങള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നുവെന്നാണ് വിവരം.
സെപ്തംബര്‍ 11 മോഡല്‍ ഭീകരാക്രമണം അതേ ദിവസം തന്നെ യൂറോപ്പിലെ രാജ്യങ്ങളില്‍ നടത്താനാണ് ഐഎസ് പദ്ധതിയിടുന്നതെന്നാണ് പാരീസ് രഹസ്വാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന് വേണ്ടി യൂറോപ്പില്‍ നിന്ന് ജിഹാദിസ്റ്റുകളെ ഐഎസ് റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇവരെ ഉപയോഗിച്ചു കൊണ്ട് അവരുടെ തന്നെ രാജ്യങ്ങളില്‍ ഭാകരാക്രമണം നടത്തുകയെന്ന മാരക പദ്ധതിയാണ് ഐഎസ് തയ്യാറാക്കുന്നത്.
ഭാഷാ വൈദഗ്യധ്യവും, വ്യാജ രേഖ ചമയ്ക്കാനുള്ള സൗകര്യങ്ങളും, പ്രദേശങ്ങളെ കുറിച്ച് വ്യക്തമായി അറിയാവുന്ന തദ്ദേശീയരും, മാരകായുധങ്ങളും പണവും ഉള്ളതാണ് ഐഎസിന്റെ ശ്രമങ്ങള്‍ക്ക് തുണയാകുന്നതെന്നും സുരക്ഷ വിദഗ്ധര്‍ പറയുന്നു. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും തിരിച്ചെത്തിയ ജിഹാദികളെ അടുത്തയിടെ അറസ്റ്റ് ചെയ്തതോടെയാണ് ആശങ്ക ഉയര്‍ത്തുന്ന വിവരങ്ങള്‍ ലഭ്യമായത്.
ഐഎസ് ആശയങ്ങള്‍ കുത്തിവെയ്ക്കപ്പെട്ട് തിരിച്ചെത്തുന്നവര്‍ തങ്ങളുടെ ജിഹാദി നിലപാടുകളില്‍ വിട്ടുവീഴ്ച ഇല്ലാത്തവരാണെന്നും കഠിനഹൃദയരായി യുവാക്കള്‍ മാറുന്നത് ദുംഖകരമാണെന്നും സുരക്ഷ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. വളരെ പെട്ടെന്നുള്ള നടപടികളാണ് ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കുന്നു.