ബഹ്റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ബെസ്റ്റ് യൂണിറ്റ് അവാര്‍ഡ് കരസ്ഥമാക്കി


മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ബോംബെ ഭദ്രാസനത്തിലെ 2023 വർഷത്തിലെ മികച്ച യൂനിറ്റായി ബഹ്റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ 2024 വർഷത്തെ ഇടവക പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കാനായി എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയിൽനിന്നും 2023 വർഷത്തെ പ്രസ്ഥാനം ലെ-വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്, സെക്രട്ടറി ജോയൽ സാം ബാബു, ട്രസ്റാർ സാൻറ്റോ അച്ചൻകുഞ്ഞു എന്നിവർ ഏറ്റുവാങ്ങി.

കത്തീഡ്രൽ വികാരി റവ. ഫാദര്‍ സുനിൽ കുര്യന്‍ ബേബി, സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ്, ഇടവക ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

article-image

ുരുര

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed