കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയയ്ക്ക് പുതിയ നേതൃത്വം


കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായ മുഹറഖ് ഏരിയ സമ്മേളനം കെ.പി.എ ആസ്ഥാനത്തു നടന്നു. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറയും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ അജി അനിരുദ്ധനും അവതരിപ്പിച്ചു.

2024−26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് വരണാധികാരി കെ.പി.എ അസി. ട്രഷറർ ബിനു കുണ്ടറയുടെ നേതൃത്വത്തില്‍ നടന്നു. പ്രസിഡന്റ് മുനീർ പൈനുവിള, സെക്രട്ടറി ഷഫീക് ഇബ്രാഹിം, ട്രഷറര്‍ അജി അനിരുദ്ധൻ, വൈസ് പ്രസിഡന്റ് അജൂബ് ഭദ്രൻ, ജോ. സെക്രട്ടറി നിധിൻ ജോർജ് എന്നിവരെയും ഏരിയ കമ്മിറ്റിയില്‍നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി ഷഹീൻ മഞ്ഞപ്പാറയെയും തിരഞ്ഞെടുത്തു. നിയുക്ത ട്രഷറർ അജി നന്ദി പറഞ്ഞു.

article-image

dfgdfg

You might also like

  • Straight Forward

Most Viewed