കുടുംബസമേതം ഉംറ നിർവ്വഹിച്ച് ടെന്നീസ് താരം സാനിയ മിർസ


ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തി ടെന്നീസ് ഇതിഹാസ താരം സാനിയ മിർസ. ടെന്നിസിൽ നിന്നും വിരമിച്ച ശേഷം കുടുംബസമേതമായിട്ടായിരുന്നു സാനിയ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്. കഴിഞ്ഞ മാസം ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പായിരുന്നു അവസാന മത്സരം. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം വിവരം അറിയിച്ചത്.

മകൻ ഇഷാൻ മിർസ മാലികിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവയിൽനിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകൾ അവൻ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്.

ഏറെ നന്ദിയുണ്ടെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത മദീന പള്ളിയുടെ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ദൈവത്തിനു നന്ദി എന്നാണ് മകൻ ഇഷാനൊപ്പമുള്ള സെൽഫിയുടെ അടിക്കുറിപ്പ്. കൂടാതെ ഹൃദയം കരഞ്ഞുതേടുന്ന സമാധാനം കൊണ്ടുതരാൻ ഇത്തവണ റമദാനിനാകട്ടെ, രാത്രിസമയങ്ങളിലെ ദൈവവുമൊത്തുള്ള പ്രാർത്ഥനകളാണ് ഏറ്റവും മികച്ചതെന്നും എന്നും വ്യത്യസ്ത ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ അവർ കുറിച്ചു.

article-image

ിബിൂബിൂ

You might also like

  • Lulu Exhange
  • Straight Forward

Most Viewed