ഇന്ത്യൻ ജഴ്സിയിൽ 15 വർഷം; പോസ്റ്റുമായി രോഹിത് ശർമ


ദേശീയ ജഴ്സിയിൽ 15 വർഷം പൂർത്തിയാക്കി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. ഇതേ ദിവസം 2007ൽ അയർലൻഡിനെതിരായ ഏകദിന മത്സരത്തിലാണ് താരം ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ ജഴ്സിയിൽ ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ വിവരം രോഹിത് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.

‘ഇന്ത്യൻ ജഴ്സിയിൽ 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ജീവിതത്തിലുടനീളം താലോലിക്കുന്ന ഓർമകളാണിത്. ഈ യാത്രയിൽ പങ്കായവർക്കും നല്ല ഒരു കളിക്കാരനാവാൻ എന്നെ സഹായിച്ചവർക്കും നന്ദി അറിയിക്കുന്നു. ആരാധകരോടും വിമർശകരോടും ക്രിക്കറ്റ് പ്രിയരോടും, നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് പ്രതിബന്ധങ്ങൾ മറികടക്കാൻ സഹായിക്കുന്നത്. നന്ദി അറിയിക്കുന്നു’- ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ രോഹിത് അറിയിച്ചു.

 

 

 

 

 

You might also like

ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ താ​​​​​​ര​​​​​​മാ​​​​​​യ റ​​​​​​ഷ്യ​​​​​​യു​​​​​​ടെ ഡാ​​​​​​നി​​​​​​ൽ മെ​​​​​​ദ്‌​​വ​​​​​​ദേ​​​​​​വ് വിംബിൾഡണിൽ നിന്ന് വിലക്കി

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed