കെനിയയുടെ ദീർഘദൂര ഓട്ടക്കാരി ആഗ്നസ് ടിറോപ് കുത്തേറ്റുമരിച്ചു


നെയ്റോബി: കെനിയയുടെ ദീർഘദൂര ഓട്ടക്കാരിയും ലോകറിക്കാർഡ് ജേതാവുമായ ആഗ്നസ് ടിറോപ് കുത്തേറ്റുമരിച്ചു. എൽജിയോ−മരക്വെറ്റ് കൗണ്ടിയിലെ ഇറ്റനിൽ ആഗ്നസിന്‍റെ വീട്ടിലായിരുന്നു സംഭവം. കട്ടിലിൽ കുത്തേറ്റ് മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലാണ് കുത്തേറ്റിരിക്കുന്നത്. 

സംഭവത്തിനു ശേഷം ഇവരുടെ ഭർത്താവിനെ കാണാതായി. പ്രതി ഇയാളാണെന്നാണ് സംശയിക്കുന്നത്. ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ രണ്ടു തവണ വെങ്കല മെഡൽ നേടിയ താരമാണ് ആഗ്നസ്. കഴിഞ്ഞ ഒളിന്പിക്സ് 5,000 മീറ്ററിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ മാസം ജർമനിയിൽ നടന്ന 10 കി.മീ മാരത്തോണിൽ ലോക റിക്കാർഡ് സ്വന്തമാക്കിയിരുന്നു.

You might also like

  • Straight Forward

Most Viewed