സൗദിയുമായി 18 പുതിയ കരാറുകളിൽ ഒപ്പു വെച്ച് യുഎസ്


യുഎസ് പ്രസിഡണ്ടിന്റെ സന്ദർശനത്തിനിടെ സൗദിയുമായി 18 പുതിയ കരാറുകളിൽ ഒപ്പു വെച്ചു. വാർത്താ വിനിമയം ഊർജം ആരോഗ്യ മേഖലകളിലാണ് കരാരുകളിൽ ഭൂരിഭാഗവും. പുതിയ കരാറുകളുടെ ഭാഗമായി സൗദിയും യുഎസും പരസ്പരം നിക്ഷേപവും നടത്തും. ഉഭയകക്ഷി ധാരണപ്രകാരമുള്ള കരാറുകളാണ് ബൈഡന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒപ്പു വെച്ചത്. ഒപ്പു വെച്ച 18ൽ 13 കരാറുകൾ നിക്ഷേപ മന്ത്രാലയവുമായാണ്. ആരോഗ്യം, ഐടി, ടൂറിസം, വിദ്യാഭ്യാസം, ടെക്സ്റ്റൈൽ മേഖലയിലും കരാറുകളുണ്ട്. നാസയുമായി ചേർന്ന് ചന്ദ്രൻ, ചൊവ്വ പര്യവേഷണത്തിനും ധാരണയിലെത്തി. ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കുന്ന പദ്ധതിയിലും സൗദിക്ക് യുഎസ് അവസരം നൽകും.ഡിജിറ്റൽ സാങ്കേതിക വിദ്യാ മേഖലയിൽ ഒരു ലക്ഷം സൗദി യുവതി യുവാക്കൾക്ക് യുഎസ് നേതൃത്വത്തിൽ പരിശീലനം നൽകും. സൗദിയെ ആഗോള ഐടി ഹബ്ബാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാകും ഇത്. ഫൈവ് ജി സിക്സ് ജി സേവനങ്ങൾ സൗദിയിൽ വ്യാപകമാക്കാൻ യുഎസ് കമ്പനികൾ സഹായിക്കും. 

ഡിജിറ്റൽ എക്കോണമി, ഡിജിറ്റൽ രംഗം എന്നിവയുടെ വികസനമാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം നേരിടാനും ഹരിത ഊർജം വ്യാപകമാക്കാനും ഇരു രാജ്യങ്ങളും കരാറിൽ ഒപ്പു വെച്ചു. സൗദിയിലെ പൊതു ആരോഗ്യ രംഗം, മെഡിക്കൽ സയൻസ്, ആരോഗ്യ ഗവേഷണ മേഖലയിലും സഹകരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ കരാറായി. ഇതിന്റെ ഭാഗമായി വിവരങ്ങൾ പങ്കുവെക്കൽ, ആരോഗ്യ രംഗത്തുള്ളവർക്ക് പരിശീലനം എന്നിവയും നടപ്പാക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed