ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് നീട്ടി സൗദി


റിയാദ്: കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് സൗദി അറേബ്യ നീട്ടി. ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് യാത്രാ വിലക്ക് പിൻവലിക്കുന്ന കാര്യം പരിഗണിക്കും. അതേസമയം അർജന്‍റീന, ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇനി സൗദിയിൽ പ്രവേശിക്കാം. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പൗരന്മാർക്കും സൗദി അനുമതി നൽകിയിട്ടുണ്ട്. 

നേരത്തെ യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കിയിരുന്നു. ചൊവ്വാഴ്ച 31,222 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. മഹാരാഷ്ട്രയാണ് പട്ടികയിൽ രണ്ടാമത്.

You might also like

Most Viewed