ഏറ്റവും മികച്ച തുറമുഖങ്ങളുടെ പട്ടികയില്‍ ഹമദ് തുറമുഖം


ലോകത്തിലെ ഏറ്റവും മികച്ചതും പ്രവര്‍ത്തനനിരതവുമായ തുറമുഖങ്ങളിലൊന്നായി ഖത്തറിന്‍റെ പ്രധാന വാതായനമായ ഹമദ് തുറമുഖം. 2021ലെ ലോകബാങ്ക്, എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍റലിജന്‍സിന്റെ 370 അംഗ കണ്ടെയ്നര്‍ തുറമുഖ പ്രകടന സൂചികയില്‍ മൂന്നാം സ്ഥാനത്താണ് ഹമദ് തുറമുഖം.

ലോഡിങ്, അണ്‍ലോഡിങ് പ്രവൃത്തികളില്‍ തുറമുഖത്ത് ഒരു കപ്പല്‍ എത്രസമയം ചെലവഴിച്ചു എന്നത് പ്രകടന സൂചിക റാങ്കിങ്ങില്‍ പ്രധാന മാനദണ്ഡമായി വിലയിരുത്തുകയുണ്ടായി. 2021ല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലെല്ലാം മുമ്ബെങ്ങുമില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. കൂടാതെ ആഗോള തലത്തില്‍ വിതരണ ശൃംഖല തടസ്സപ്പെടുകയും ചെയ്തു.

ലോകത്തിലെ തുറമുഖങ്ങളെല്ലാം പ്രതിസന്ധികള്‍ നേരിടുമ്ബോഴും മിഡിലീസ്റ്റിലെ തുറമുഖങ്ങള്‍ മികച്ച പ്രകടനം നടത്തിയതായും ശക്തമായി നിലകൊണ്ടുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തി.

കോവിഡ് പ്രതിസന്ധിയിലും മിഡിലീസ്റ്റിലെ തുറമുഖങ്ങള്‍ റാങ്കിങ്ങില്‍ മുന്നിലെത്തിയിട്ടുണ്ട്. അതേസമയം, 2021ല്‍ ഹമദ് തുറമുഖത്ത് 1750 കപ്പലുകളാണെത്തിയത്. 15.4 ലക്ഷം ടി.ഇ.യു (ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂനിറ്റ്) കണ്ടെയ്നര്‍ ഇവിടെ കൈകാര്യം ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed