മസ്‌കത്തിൽ‍ നിന്നു കണ്ണൂരിലേക്കുള്ള യാത്രക്കാർ‍ക്ക് അധിക ബാഗേജ് ഓഫറുമായി എയർ‍ ഇന്ത്യ എക്സ്പ്രസ്


ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ചു മസ്‌കത്തിൽ‍ നിന്നു കണ്ണൂരിലേക്കുള്ള യാത്രക്കാർ‍ക്ക് അധിക ബാഗേജ് ഓഫറുമായി എയർ‍ ഇന്ത്യ എക്സ്പ്രസ്. സൗജന്യ ബാഗേജ് പരിധി പത്തു കിലോ വർ‍ധിപ്പിച്ചു. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് അനുവദിക്കുമെന്നും എയർ‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയ്ക്ക് പുറമെയാണിത്.

നേരത്തെ ഗോ ഫസ്റ്റ് വിമാന കമ്പനിയും കണ്ണൂർ‍ സെക്ടറിലേക്കുള്ള യാത്രക്കാർ‍ക്ക് 40 കിലോ ബാഗേജ് ആനുകൂൽയം ഏർ‍പ്പെടുത്തിയിരുന്നു. എയർ‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ മറ്റു മൂന്നു സെക്ടറുകളിലേക്കും സർ‍വീസ് നടത്തുന്നുണ്ടെണ്ടെങ്കിലും കണ്ണൂരിലേക്കു മാത്രമേ ബാഗേജ് ഇളവ് ഏർ‍പ്പെടുത്തിയിട്ടുള്ളൂ. ഗോ ഫസ്റ്റ് മസ്‌കത്തിൽ‍ നിന്ന് നേരിട്ട് കണ്ണൂരിലേക്കു മാത്രമേ സർ‍വീസ് നടത്തുന്നുള്ളൂ.

article-image

dhfdf

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed