കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ വർദ്ധിക്കുന്നു; വിപുലമായ പരിശോധനയ്‌ക്കൊരുങ്ങി സർക്കാർ


കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ വർദ്ധിക്കുന്നതായി തെളിഞ്ഞതോടെ വിപുലമായ പരിശോധനയ്‌ക്കൊരുങ്ങുകയാണ് സർക്കാർ. രാജ്യത്തെ വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭാസ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.സർക്കാർ−പൊതുമേഖല−സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശി−വിദേശി ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് ഉടൻ ആരംഭിക്കുമെന്ന് പ്രാദേശിക പത്രമായ അൽ ജരീദ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.   

സാങ്കേതിക പരിജ്ഞാനം ആവശ്യമായ ജോലി തസ്തികളിൽ പ്രാക്ടിക്കൽ, തിയറി പരീക്ഷകളും നടത്തുവാനും ആലോചിക്കുന്നതായി സൂചനകളുണ്ട്. നേരത്തെ ദേശീയ അസംബ്ലി അന്വേഷണ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നൂറോളം സ്വദേശി ജീവനക്കാരിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചിരുന്നു. വിഷയത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നേടാൻ സഹായിച്ച ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തതായും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയാതായും സെക്യൂരിറ്റി അധികൃതർ അറിയിച്ചു.

article-image

e5rteste

You might also like

Most Viewed