തൃശൂരില്‍ കൂട്ടബലാത്സംഗം; പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു


തൃശൂര്‍ വടക്കേക്കാടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സം ചെയ്തു. പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനി വിവരം പുറത്തുപറഞ്ഞത്. സംഭവത്തില്‍ പൊന്നാനി സ്വദേശി ഷാഫി അറസ്റ്റിലായി. രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.

രണ്ട് മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തിയത്. കുട്ടിയുടെ കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് മൊഴിയില്‍ പറഞ്ഞു. മെയ് മാസം ട്യൂഷന്‍ സെന്ററില്‍ വച്ചും പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. കുട്ടിയുടെ പിതാവും മാതാവും കഞ്ചാവ് വില്‍പ്പനയ്ക്ക് പൊലീസ് പിടികൂടിയ പ്രതികളാണ്. പിതാവില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയവരാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed