വിജയ്ബാബു ദുബൈയിൽ; നാളെ കേരളത്തിലെത്തിക്കാൻ നീക്കം


നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ നാളെ കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി പൊലീസ്. കേരളത്തിലെത്താൻ കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.ജോർജിയയിൽ നിന്ന് വിജയ്‌ബാബു ദുബായിൽ തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാസ്‌പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ പ്രത്യേക യാത്രാരേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നാളെ വൈകിട്ടോടെ കേരളത്തിലെത്തിക്കാനാണ് ശ്രമം. ഇതിനായി ദുബായിലെ ഇന്ത്യൻ എംബസിയുമായി കൊച്ചി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും വിജയ്ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിജയ്‌ബാബുവിനോട് കേരളത്തിൽ തിരികെയെത്താനുള്ള ടിക്കറ്റ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയിൽ സമർപ്പിച്ചാൽ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നൽകി.

You might also like

Most Viewed