എല്‍.ജെ.ഡി പിളര്‍ന്നെന്ന് വിമതർ; ഇനി തീരുമാനം എൽഡിഎഫിന്റേത്


എല്‍.ജെ.ഡി പിളര്‍ന്നുവെന്ന് വി.സുരേന്ദ്രന്‍പിള്ള. എല്‍ഡിഎഫിന് കത്ത് നല്‍കിയപ്പോഴേ പിളര്‍പ്പ് പൂര്‍ണമായി. എല്‍ജെഡി തങ്ങളാണെന്ന് മുന്നണിയെ അറിയിച്ചുവെന്നും ഇനി തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ് നേതൃത്വമാണെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. എം.വി.ശ്രേയാംസ് കുമാറിന്‍റെ അച്ചടക്കനടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി ഒരാളിന്റേതെന്ന ഏകപക്ഷീയ നിലപാട് അംഗീകരിക്കാനാകില്ല. ഭാവി പരിപാടികൾ മറ്റ് നേതാക്കളുമായി ചേർന്ന് ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്ന് സുരേന്ദ്രൻപിള്ള അഭിപ്രയപ്പെട്ടു. ജനതാദളിലേക്ക് പോകുന്ന പ്രശ്‌നമില്ലെന്നും വിമത നേതാവ് സുരേന്ദ്രൻപിള്ള ചൂണ്ടിക്കാട്ടി.
ഭാവിപരിപാടി തീരുമാനിക്കാൻ നാളെ യോഗം ചേരുമെന്നും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട് സുരേന്ദ്രൻ പിള്ള പ്രതികരിച്ചു. എൽ ജെ ഡിയെ രക്ഷിക്കുകയാണ് ലക്ഷ്യം ഷെയ്ഖ് പി ഹാരിസ് ഉൾപ്പെട്ട 15 അംഗ കമ്മറ്റി നാളെ ചേർന്ന് തുടർ നടപടി തിരുമാനിക്കും.

You might also like

  • Straight Forward

Most Viewed