ബെവ്കോയും ബാറും തുറക്കും; വിൽപ്പന ആപ്പ് വഴി മാത്രം


തിരുവനന്തപുരം: ബിവ്റേജസ് കോർപ്പറേഷന്റെ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കാൻ തീരുമാനം. ജൂൺ 17 മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാവിലെ 9മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തനം. ആപ്പ് മുഖേനെ മാത്രമാകും വിൽപ്പന. നേരത്തെ പുറത്തിറക്കിയ ബെവ്ക്യൂ ആപ്പ് തന്നെയായിരിക്കും ഇത്തവണയും ഉപയോഗിക്കുകയെന്നാണ് സൂചന. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.

8 ശതമാനം വരെ ടിപിആർ ആണെങ്കിൽ കുറഞ്ഞ വ്യാപനമാണ്. ഈ സ്ഥലങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. മറ്റ് കടകൾ തിങ്കൾ ബുധൻ വെള്ളി രാവിലെ 7 മുതൽ വൈകിട്ട്7 വരെ പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ.

വിവാഹം മരണം നിലവിൽ ഉള്ളത് പോലെ 20 പേർ മാത്രം. മറ്റ് പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. ആൾകൂട്ടം സംഘടിക്കുന്ന പരിപാടികൾക്കും അനുമതി ഉണ്ടാകില്ല. പൊതു പരീക്ഷ അനുവദിക്കും. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി ടേക്ക് എവേ മാത്രമാണ് ഉണ്ടാകുക. മാൾ പ്രവർത്തിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed