ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു


രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,962 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,697 രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 22,416 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.89 ശതമാനമായി ഉയർന്നു. പുതിയതായി 26 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,677 ആയി ഉയരുകയും ചെയ്തു. ഒരു ഇടവേളയ്ക്കുശേഷമാണ് രാജ്യത്ത് കോവിഡ് രോഗികൾ വധിക്കുന്നത്. കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു.

കോവിഡ് വർധിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിനു പുറമേ മഹാരാഷ്ട്ര, തെലുങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രസർക്കാർ കത്തയച്ചത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനും വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed