കായികമേള സംഘടിപ്പിച്ച് ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ്
ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ കിന്റർ ഗാർട്ടൻ കായികമേള വർണ്ണശബളമായ പരിപാടികളോടെ നടന്നു. ആയിരത്തി മുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത കായികമേളയിൽ ഡ്രിൽ ഡിസ്‌പ്ലേകളും ട്രാക്ക് ഇവന്റുകളും ആവേശം പകർന്നു. മുവ്വായിരത്തിലേറെ കാണികൾ കായികമേള കാണാനും കുരുന്നുകളെ പ്രോത്സാഹിപ്പിക്കാനും എത്തിയിരുന്നു. കെ.ജി വിദ്യാർത്ഥികൾക്കായി ആരോഗ്യകരമായ ജീവിത പദ്ധതി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യം.
സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആൻ്റണി, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി. എന്നിവർ സന്നിഹിതരായിരുന്നു. റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതമാശംസിച്ചു.
hryr