ബഹ്റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവൽ ഒക്ടോബർ 1 മുതൽ 20 വരെ

32ആമത് ബഹ്റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവൽ ഒക്ടോബർ 1 മുതൽ 20 വരെ നടക്കുമെന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് അറിയിച്ചു. ബഹ്റൈൻ നാഷണൽ തിയേറ്റർ, കൾച്ചറൽ ഹാൾ, ബഹ്റൈൻ ഫോർട്ട് മ്യൂസിയം എന്നിവ ഉൾപ്പെടുന്ന ബഹ്റൈനിലെ വിവിധ വേദികളിൽ ഫെസ്റ്റിവലിന്റെ ഭാഗമായി പരിപാടികൾ അരങ്ങേറും.
അന്തർദേശീയ കലാകാരന്മാരുടെ പ്രകടനങ്ങളും ഇവിടെ ഉണ്ടായിരിക്കും. ഈ സംഗീതോത്സവത്തോടനുബന്ധിച്ച് ഗൾഫ് സംഗീത നാടോടി കലാമേളയും ബഹ്റൈനിൽ നടക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിവിധ നാടോടി സംഗീത ഗ്രൂപ്പുകൾ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ിമപമിപ