ശ്രുതിലയ നൃത്യാഞ്ജലി 2023 അരങ്ങേറി

പ്രമുഖ നൃത്താദ്ധ്യപിക ശ്രുതി ബിനോജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് എട്ട് കുട്ടികളുടെ ഭരതനാട്യ അരങ്ങേറ്റം ശ്രുതിലയ നൃത്യാഞ്ജലി 2023 എന്ന പേരിൽ നടന്നു. ജൂനിയർ വിദ്യാർത്ഥിനികളുടെ സംഘവും അരങ്ങേറ്റത്തിനു മാറ്റു കൂട്ടി.
അഞ്ഞൂറിലധികം പേർ പങ്കെടുത്ത പരിപാടി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ന്യൂ മില്ലെനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ്മ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പളനി സ്വാമി എന്നിവർ സന്നിഹിതരായിരുന്നു.ഷഹന ദേവനാഥൻ, ശ്രീനന്ദ ശ്രീജു, ശ്രീനിധി ശ്രീജു, വാണി ഗോപിനാഥ്, അശ്വതി രാജേഷ്, നക്ഷത്ര രാജേഷ്, അഭിനയ വിജയകുമാർ, മീര വിജയകുമാർ എന്നീ വിദ്യാർത്ഥിനികൾ ആണ് അരങ്ങേറ്റത്തിൽ മാറ്റുരച്ചത്. കോൺവെക്സ് കോർപ്പറേറ്റ് ഇവന്റസിന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിച്ചത്.
fgdfg
dfgdfgdfgd