'കാരുണ്യത്തിന്റെ പ്രവാചകൻ' എന്ന ശീർഷകത്തിൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു

മൈത്രി ബഹ്‌റൈൻ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് 'കാരുണ്യത്തിന്റെ പ്രവാചകൻ' എന്ന ശീർഷകത്തിൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളുടെ ഖുർആൻ പാരായണം, മദ്ഹ് ഗാനം, പ്രസംഗം എന്നിവയോടെ ആരംഭിച്ച പരിപാടിയിൽ സാംസ്‌കാരിക സമ്മേളനവും നടന്നു. മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ച സമ്മേളനം രക്ഷാധികാരി ഷിബു പത്തനംതിട്ട ഉദ്ഘാടനം ചെയ്തു.
മാർത്തോമാ ചർച്ച് വികാരി ഫാ. മാത്യു ചാക്കോ, ഹരേ കൃഷ്ണ ക്ഷേത്രം സ്വാമി മധുര ഗൗര ദാസ് എന്നിവർ മുഖ്യാഥിതികളായിരുന്നു. രക്ഷാധികാരി സഈദ് റമദാൻ നദ്‌വി പ്രമേയേ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ചാരിറ്റി കൺവീനർ ഷിബു ബഷീർ എന്നിവർ സംസാരിച്ചു. തഹ്‍ലീമിൽ ഖുർആൻ മദ്രസ വിദ്യാർഥികൾ ദഫ്മുട്ട് അവതരിപ്പിച്ചു.
പങ്കെടുത്ത കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ വിശിഷ്ടാതിഥികളും എക്സിക്യൂട്ടിവ് കമ്മിറ്റിയും വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.
a