ബഹ്റൈനിൽ നിന്ന് മെയ് മാസം 460 ദശലക്ഷം ദിനാറിന്റെ കയറ്റുമതി നടന്നതായി അധികൃതർ


കഴിഞ്ഞ മാസം ബഹ്റൈനിൽ നിന്ന് 460 ദശലക്ഷം ദിനാറിന്റെ കയറ്റുമതി നടന്നതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റി അറിയിച്ചു. തദ്ദേശീയ ഉൽപന്നങ്ങളാണ് ഇതിലധികവുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മേയിലേതിനേക്കാൾ 62 ശതമാനം വർധനയാണ് ഇത്തവണ കയറ്റുമതിയിലുണ്ടായത്. കയറ്റുമതി ചെയ്ത വസ്തുക്കളിൽ 75 ശതമാനവും 10 രാജ്യങ്ങളിലേക്കാണ് അയച്ചത്. ഇതിൽ സൗദി, അമേരിക്ക, ബ്രിട്ടൻ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ കയറ്റുമതി നടന്നിട്ടുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം   518 ദശലക്ഷം ദീനാറിന്‍റെ വസ്തുക്കളാണ് മൊത്തം ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 402 ദശലക്ഷം ദീനാറായിരുന്നു. മൊത്തം ഇറക്കുമതിയുടെ 72 ശതമാനവും 10 രാജ്യങ്ങളിൽ നിന്നാണ്. ഇറക്കുമതിയിൽ ആസ്ട്രേലിയ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്. അലൂമിനിയം ഓക്സൈഡ്, ഇരുമ്പയിർ, അൺലിക്വിഫൈഡ് ഗ്യാസ് എന്നിവയാണ് മുഖ്യമായും ഇറക്കുമതി ചെയ്തത്. 

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed