അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു...


രാഷ്ട്രപിതാവിനെ കൊന്നവരുടെ പിൻമുറക്കാർ നമ്മുടെ നാട്ടിൽ എന്ത് അക്രമം ചെയ്താലും അതു അത്ഭുതമാകില്ല. എന്നിരുന്നാലും കഴിച്ച ഭക്ഷണത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന ആദ്യത്തെ മനുഷ്യൻ ഒരു പക്ഷെ മുഹമ്മദ് അഖ്ലാഖ് ആയിരിക്കും. ഒരാൾ ഭക്ഷണം കഴിച്ചതിന്റെ പേരിൽ തല്ലി കൊല്ലുന്ന ആദ്യത്തെ അക്രമികൾ സംഘികളും ആയിരിക്കും. അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞ പോലെയാണ് ദാദ്രി ഗ്രാമത്തിലെ അവസ്ഥ.

തല്ലിക്കൊന്നവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവിടുത്തെ സംഘിണികൾ മുഹമ്മദ് അഖ്ലാഖിന്റെ വീട് ഉപരോധിക്കുകയാണ്. പത്രക്കാരെയോ രാഷ്ട്രീയ നേതാക്കളെയോ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാൻ അനുവദിക്കുന്നില്ല. അഹിംസയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോഡി മൂക്കിന് താഴെ നടന്ന ഹിംസയെ കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. “അത് ബീഫ് അല്ലെങ്കിൽ തിരിച്ചുതരുമോ നിങ്ങൾ കൊന്ന എന്റെ ഉപ്പയെ?” ഉത്തരവാദപ്പെട്ടവരിൽ നിന്നും അദ്ദേഹത്തിന്റെ മകൾക്ക് ഇതുവരെ ഈ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.

യു.പി.യിലെ ബസറയിൽ ഒരുകന്നുകാലിയെ കാണാതായെന്ന് അഭ്യൂഹം പ്രചരിപ്പിക്കുകയും ഒരാഴ്ചക്ക് ശേഷം അത് മുഹമ്മദ് അഖ്ലാഖിന്റെ പറന്പിൽ നിൽക്കുന്നത് കണ്ടെന്ന് ആരോ പറയുകയും പിന്നീട് അയാളുടെ പറമ്പിൽ ആ കന്നുകാലിയുടെഅവശിഷ്ടങ്ങൾ കണ്ടെന്നും തുടർന്ന് തൊട്ടടുത്ത
അമ്പലത്തിലേയ്ക്ക്‌ പത്തോളം അക്രമികൾ കയറിച്ചെന്ന് അഖ്ലാഖ് കന്നുകാലിമാംസം കഴിച്ചു എന്ന് അനൗൺസ് ചെയ്യുകയുമായിരുന്നു. ശേഷം അഖ്ലാഖിന്റെ വീട്ടിലെത്തി അയാളെ അക്രമികൾ ഇഷ്ടിക ഉപയോഗിച്ച് മർദ്ദിക്കുകയും തുർന്ന് അഖ്ലാഖ് കൊല്ലപ്പെടുകയുമാണുണ്ടായത്. അഖ്ലാഖിന്റെ മൂത്ത മകൻ നമ്മുടെ രാജ്യത്തിന്റെ കാവൽ ഭടനാണെന്നത് മറന്ന് ആ കുടുംബത്തിന്റെ ദേശക്കൂർ അളന്നതു അവർ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിൾ നോക്കിയാണ്.

സംഭവം അന്വേഷിക്കാൻ വന്ന പോലീസിനും കൊലയെക്കാൾ താൽപ്പര്യം കഴിച്ച ഭക്ഷണം എന്താണെന്ന് സ്ഥിരീകരിക്കലായിരുന്നു. എന്തായാലും സംഭവം കുറെ നല്ല ഹിന്ദു സഹോദരൻമാരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. കേരളത്തിൽ എം.എൽ.എ സ്ഥാനവും മന്ത്രിസ്ഥാനവുമൊക്കെ സ്വപ്നം കണ്ട് കഴിയുന്ന നമ്മുടെ ബി.ജെ.പി നേതാക്കളുടെ ഭാവിയിലാണ് ഈ സംഭവം കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. കേരളം വിവരമില്ലാത്തവരുടെ നാടല്ലെന്ന തിരിച്ചറിവാണ്, മലയാളികളായ നമ്മൾക്ക് ഒരു പരിധി വരെയെങ്കിലും ആശ്വാസം.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed